പൂന: മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ വിഎസ്ആർ വെഞ്ചേഴ്സ് എന്ന വിമാനക്കന്പനിക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് അജിതിന്റെ ബന്ധുവും എൻസിപി (എസ്പി) എംഎൽഎയുമായ രോഹിത് പവാർ പോലീസിനെ സമീപിച്ചു.
വിമാനക്കന്പനിക്കും അതിന്റെ ഡയറക്ടർമാർക്കുമെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് രോഹിത് പവാർ നേരത്തേ മുംബൈയിലെ മറൈൻ ഡ്രൈവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഇന്നലെ രാവിലെ ബാരാമതി പോലീസ് സ്റ്റേഷനിലെത്തിയ രോഹിത് പവാറും യുഗേന്ദ്ര പവാറും വിമാനക്കന്പനിക്കെതിരേയും ഡിജിസിഎ, ആരോ എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരേയും ക്രിമിനൽ കേസെടുക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു.
എന്നാൽ, നിലവിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, സിഐഡി എന്നിവർ അന്വേഷണം നടത്തുന്നുണ്ടെന്നും അതിനാൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാവില്ലെന്നുമാണ് പോലീസ് നൽകിയ വിശദീകരണം.
ജനുവരി 28-ന് ബാരാമതിയിൽ നടന്ന ലിയർജെറ്റ്-45 വിമാനാപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്.